വടകരയിൽ അഞ്ച് പേരെ കുറുക്കൻ കടിച്ചു, ഒരാൾക്ക് നായയുടെ കടിയേറ്റു
                                             May 9, 2025, 13:34 IST
                                            
                                        
                                     
                                        
                                     
                                        
                                    കോഴിക്കോട്: വടകരയിൽ അഞ്ച് പേരെ കുറുക്കൻ കടിച്ചു. ലോകനാർകാവ്, സിദ്ധാശ്രമം, മേമുണ്ട മഠം എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങൾ. ഒരാൾക്ക് നായയുടെ കടിയേറ്റു പരിക്കേറ്റു. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയെ നായ കടിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ പ്രദേശവാസികൾക്ക് പരിക്കേറ്റു. മംഗലാട് കടമേരി, പൊയിൽ പാറ എന്നിവിടങ്ങളിൽ നിന്നുള്ള 12 പേർക്ക് പരിക്കേറ്റു.
 
                