തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.
ആധുനിക കാലത്ത് ദിനംപ്രതി മാറ്റങ്ങളാണ് തൊഴില്‍ രംഗത്ത് നടക്കുന്നത്. ഇവ ഉള്‍ക്കൊണ്ടുകൊണ്ട് അന്താരാഷ്ട്രനിലവാരമുള്ള തൊഴില്‍ സാധ്യതയേറിയ നൈപുണ്യാധിഷ്ഠിത കോഴ്സുകള്‍ക്കാണ് ജെയിന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്സ് ആന്‍ഡ് ഡിസൈനില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യു.കെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യു.ഡി.സി) ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്ററാക്ടീവ് ഗെയിം ആര്‍ട് ഡിസൈന്‍ എന്നിവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം.
എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബ്രിട്ടീഷ് കംപ്യൂട്ടര്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിങ് കോഴ്സുകളും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിസ്റ്റിക്സ് അംഗീകൃത ഡാറ്റാ സയന്‍സ് കോഴ്സുകളും ജയിന്‍ യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്നു.
സയന്‍സില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫോറന്‍സിക് അംഗീകൃത ഫോറന്‍സിക് സയന്‍സ്, ബ്രിട്ടീഷ് സൈക്കോളജി സൊസൈറ്റി ഇന്റഗ്രേറ്റഡ് സൈക്കോളജി, ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, ഡാറ്റാ സയന്‍സ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കും ഈ വര്‍ഷം പ്രവേശനം നേടാം. സാമ്പത്തിക ശാസ്ത്രം, പബ്ലിക് പോളിസി എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് റോയല്‍ ഇക്കണോമിക് സൊസൈറ്റി ഇന്റഗ്രേറ്റഡ് ബി.എ ഇക്കണോമിക്സ് കോഴ്സിന് ആപേക്ഷിക്കാം.
ബ്രാന്‍ഡിങ് ആന്‍ഡ് അഡ്വര്‍ടൈസ്മെന്റ് രംഗത്ത് മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഗോളതലത്തില്‍ ഏറെ അഗീകാരമുള്ള ബി.ബി.എ കോഴ്സുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിസ്റ്റിക്സ് അംഗീകൃത എം.ബി.എ ബിസിനസ് അനലിറ്റിക്സ് കോഴ്സുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
കൊമേഴ്സില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍നാഷണല്‍ ഫിനാന്‍സും അക്കൗണ്ടിങ്ങും മുഖ്യ വിഷയങ്ങളായ ബി.കോം, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രധാന പഠനവിഷയമായ ബി.ബി.എ, എം.കോം, എം.ബി.എ എന്നിങ്ങനെ നാല് എ.സി.സി.എ അംഗീകൃത കോഴ്‌സുകളും, മാനേജ്മെന്റ് വൈദഗ്ധ്യം ആഗ്രഹിക്കുന്നവര്‍ക്ക് യു.കെ ചാര്‍ട്ടേഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകൃത ബി.ബി.എ, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍ കോഴ്സുകളില്‍ പ്രവേശനം നേടാം.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്റര്‍പ്രണര്‍ഷിപ്പ് മുഖ്യവിഷയമായ ബി.കോം, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ പ്രാവീണ്യം ആഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രത്യേക ബി.കോം കോഴ്സും ആവിഷ്‌കരിച്ചിട്ടുണ്ട്.
പരമ്പരാഗത പാഠ്യപദ്ധതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായും ഇന്‍ഡസ്ട്രി ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള പാഠ്യ പദ്ധതി വിദ്യാര്‍ത്ഥികളെ അതത് മേഖലയില്‍ മികവ് പുലര്‍ത്തുവാന്‍ സഹായിക്കുമെന്ന് ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ജെ. ലത പറഞ്ഞു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ ലഭിക്കാതെ പോകുന്നതിന്റെ പ്രധാനകാരണം തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൈപുണ്യത്തിന്റെ കുറവാണെന്നും ഇതിനുള്ള പരിഹാരമാണ് നൂതന കോഴ്സുകളിലൂടെ ജയിന്‍ ഡീംഡ് യൂണിവേഴ്സിറ്റി മുന്നോട്ട് വെക്കുന്നതെന്ന് ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
ബാംഗ്ലൂള്‍ ആസ്ഥാനമായി കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് (NAAC A ++) അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ ആദ്യ നൂറില്‍ ജയിന്‍ ഇടം നേടിയിട്ടുണ്ട്. രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നല്‍കി വരുന്ന രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരവും ജെയിന്‍ യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
2019- ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും യുജിസി നിയമത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍, പുതിയ യുജിസി നിയമം അനുസരിച്ച് മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊച്ചിയിലെ ക്യാമ്പസിന് അംഗീകാരം നല്‍കുകയും ചെയ്തു.
ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, വൈസ് ചാന്‍സിലര്‍ ഡോ. ജെ. ലത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.jainuniversity.ac.in/kochi എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.