മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ലീഡ് നേടി കെ സുധാകരൻ

 
k.sudhakaran
കണ്ണൂർ: ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 50000ന് മുകളിലാണ് സു​ധാകരന്റെ ലീഡ്. 53343 സീറ്റുകൾക്കാണ് സുധാകരൻ ലീഡ് ചെയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.
ഇടതു മണ്ഡലങ്ങളില്‍ പോലും സുധാകരന്‍ വ്യക്തമായ ഭൂരിപക്ഷം നേടി മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്‍ തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന്‍ മുന്നേറുകയായിരുന്നു.
2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.
നിലവില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.