യെച്ചൂരി വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ച് ജീവിച്ച വ്യക്തിത്വം: കെ.സുരേന്ദ്രൻ

 
K SURENDRAN

തിരുവനന്തപുരം: വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി.

സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദർശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ നിര തന്നെയുണ്ട്. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.