കായിക്കര പാലം : ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതായി മന്ത്രി കെ.രാജൻ

 
K.Rajan

തിരുവനന്തപുരം: ടി.എസ്.കനാലിന് കുറുകെ കായിക്കര പാലം നിർമാണത്തിന് ആറ്റിങ്ങൽ വക്കം, അഞ്ചുതെങ്ങ് എന്നീ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സാമൂഹ്യാഘാത പഠനം പൂർത്തീകരിച്ച് വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ നടപടി സ്വീകരിച്ചുവെന്നും അർത്ഥനാധികാരി നഷ്ടപരിഹാര തുക നൽകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുവെന്നും ഒ.എസ്. അംബിക എം.എൽ.എ സമർപ്പിച്ച മന്ത്രി മറുപടിയായി പറഞ്ഞു.

ഈ വിഷയത്തിൽ അടിയന്തരമായി ആറ്റിങ്ങൽ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗം വിളിച്ചു ചേർത്തു നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കായിക്കര കടവ് പാലം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിയിൽ 44 ഭൂവുടമകളിൽ നിന്ന് 50.43 ആർഎസ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 44 ഭൂവുടമകളിൽ 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കി ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിയായ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറി. ബാക്കിയുളള 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

വക്കം വില്ലേജിൽ ബ്ലോക്ക് നമ്പർ ഒൻപതിൽ ഉൾപ്പെട്ട 21.60 ആർഎസ് ഭൂമി 13 ഭൂവുടമകളിൽ നിന്ന് ഏറ്റെടുക്കാനുള്ളതിൽ ഏഴ് ഭൂവുടമകളിൽ നിന്നും 11.59 ആർഎസ് ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിക്ക് കൈമാറിയതും നഷ്‌ടപരിഹാരമായി 1,34,31,498 (ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി മുപ്പത്തിയൊന്നായിരം രൂപ) നഷ്‌ടപരിഹാരമായി നൽകിയിട്ടുണ്ട്. ശേഷിക്കുന്ന അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

അഞ്ചുതെങ്ങ് വില്ലേജിലെ ബ്ലോക്ക് നമ്പർ എട്ടിൽ 28.83 ആർഎസ് ഭൂമി 31 ഭൂവുടമകളിൽ നിന്ന് ഏറ്റെടുക്കും, ആയതിൽ 15 ഭൂവുടമകളിൽ നിന്നും, 10.83 ആർഎസ് ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിക്ക് കൈമാറി. നഷ്ടപരിഹാരമായി 2,19,74,184 (രണ്ട് കോടി പത്തൊൻപത് ലക്ഷത്തി എഴുപത്തി നാലായിരത്തി നൂറ് എൺപത്തി നാല് രൂപ) നൽകിയിട്ടുണ്ട്. 16 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പ്രസ്തുത നടപടിയുമായി ബന്ധപ്പെട്ട് രണ്ട് സ്ഥലത്തേക്ക് എൽ.എ കോമ്പസേഷൻ നൽകിയത് 6,88,45,531 (ആർ കോടി എൺപത്തി എട്ട് ലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒന്ന് രൂപ) ലഭ്യമായിട്ടുള്ളതും ആയതിൽ 3,52,99,682 (മൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം രൂപ) തും 3 ,35,45,849 (മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി നാല്പത്തി അയ്യായിരത്തി എണ്ണൂറ്റി നാല്പത്തി ഒമ്പത് രൂപ) ബാക്കി ഉള്ളതാണ്. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിക്കുന്നതിന് 1,28,56,770 (ഒരു കോടി ഇരുപത്തി എട്ട് ലക്ഷം അമ്പത്തി ആറായിരത്തി എഴുന്നൂറ്റി എഴുപത് രൂപ) രൂപ കൂടി ആവശ്യമുളളതും ആയത് ലഭ്യമാക്കുവാൻ അർത്ഥനാധികാരിയായ കേരള റോഡ് ഫണ്ട് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.