പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരളത്തിലെ പ്രശസ്ത യൂട്യൂബർ ശാലു അറസ്റ്റിൽ

 
Arrested
Arrested

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരളത്തിലെ പ്രശസ്ത യൂട്യൂബർ അറസ്റ്റിൽ. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകൾ നടത്തുന്ന മുഹമ്മദ് സാലി (35) അറസ്റ്റിലായി. മംഗലാപുരത്ത് നിന്നാണ് കൊയിലാണ്ടി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വിദേശത്തായിരിക്കെ വിവാഹ വാഗ്ദാനം നൽകിയാണ് ബലാത്സംഗം നടത്തിയത്. ഇയാൾക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.