കൊച്ചി മെട്രോയുടെ പേര് മാറ്റം; ‘ഇതേക്കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയില്ല’: മുഖ്യമന്ത്രി

 
Kerala

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) പേര് മാറ്റാനുള്ള നിർദേശത്തെക്കുറിച്ച് സർക്കാരിന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. KMRL-നെ ‘കേരള മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റാനുള്ള നിർദേശം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി KMRL-ന്റെ പേര് മാറ്റാൻ കമ്പനി സർക്കാരിന് ശുപാർശ നൽകിയതായാണ് റിപ്പോർട്ടുകൾ. കൊച്ചി കേന്ദ്രീകരിച്ചുള്ള പദ്ധതിയിൽ നിന്ന് സംസ്ഥാനതല മെട്രോ ഏജൻസിയെന്ന നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പേരുമാറ്റ നിർദേശം.

എന്നാൽ ഇത്തരമൊരു നിർദേശത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാരുമായി ചർച്ച ചെയ്യാതെയാണ് നിർദേശം മുന്നോട്ടുവച്ചതെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലുള്ളത്.