മരോട്ടിച്ചുവടിൽ യുവാവ് മരിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ
കൊച്ചി: എളമക്കര മരോട്ടിച്ചുവടിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. ഇടപ്പള്ളി സ്വദേശി പ്രവീൺ ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സമീർ അറസ്റ്റിലായിട്ടുണ്ട്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് പ്രവീണിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരോട്ടിച്ചുവട് പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച മരക്കഷ്ണവും വടിയും സമീപത്ത് കിടത്തിയ നിലയിൽ കണ്ടെത്തി.
രാത്രിയിൽ പ്രദേശത്തുണ്ടായിരുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും പരിശോധന നടത്തി. രാത്രിയിൽ എന്തെങ്കിലും വാക്കേറ്റമോ മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടുണ്ടോ എന്നും അതിന് ശേഷമാണോ സംഭവം നടന്നതെന്നും പോലീസ് അന്വേഷിച്ചപ്പോഴാണ് സ്ഥിതിഗതികൾ പുറത്തായത്. ഏതാനും ദിവസങ്ങളായി പ്രവീൺ ഇതേ സ്ഥലത്തായിരുന്നു താമസം.