കോട്ടയം സ്വദേശിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

 
crime

കോട്ടയം: അടിച്ചിറയിൽ 63കാരനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മരിച്ച ലൂക്കോസ് ഏതാനും മാസം മുൻപാണ് നാട്ടിലെത്തിയത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ട ഭാര്യ ഗാന്ധി നഗർ പോലീസിൽ വിവരമറിയിച്ചു.

കഴുത്തറുത്ത് ജീവനൊടുക്കിയെന്നാണ് കരുതുന്നതെങ്കിലും ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കൊലപാതകം അന്വേഷിക്കുന്നത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്