കോഴിക്കോട് പെൺമക്കളെ കൊന്ന് യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

 
Death

കോഴിക്കോട്: രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശി സുമേഷ് (42), മക്കളായ 15ഉം 12ഉം വയസ്സുള്ള ഗോപിക, ജ്യോതിക എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സുമേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികളുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തി. വിഷം കഴിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് വർഷം മുമ്പ് സുമേഷിൻ്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.