മാവേലിക്കരയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ

 
Crm
Crm

ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണ (35) ആണ് അറസ്റ്റിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാൾ 15 വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്.

കഞ്ചാവ് വിൽപനയിൽ ഇയാളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ജിതിൻ ഒരു മാസത്തോളമായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നാംകുരി മാവേലിക്കര ആലിൻചുവട് ജംക്‌ഷനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 1.286 കിലോ കഞ്ചാവ് പിടികൂടി.

ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫിസർമാരായ സി.പി. സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാൽ, ടി.ജിയേഷ്, കെ.ആർ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.