കൊച്ചിയിൽ കെഎസ്ആർടിസി ലോഫ്ലോർ ബസിന് തീപിടിച്ചു

അപകടസമയത്ത് ബസിൽ 20 പേർ ഉണ്ടായിരുന്നു

 
KSRTC
KSRTC

കൊച്ചി: കൊച്ചി ചിറ്റൂരിൽ കെഎസ്ആർടിസി ലോഫ്ലോർ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. സംഭവം നടക്കുമ്പോൾ ബസിൽ 20 പേരുണ്ടായിരുന്നു. ബസ് പെട്ടെന്ന് നിർത്തുകയും ബസിൻ്റെ അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.

തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനാണ് ചിറ്റൂരിൽ തീപിടിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടക്കുകയാണ്