സംസ്ഥാനത്തെ ആശുപത്രി മേഖലയിൽ തൊഴിൽ വകുപ്പ് പരിശോധന; 1810 നിയമലംഘനങ്ങൾ പിടികൂടി

 
Health

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

സംസ്ഥാനത്തെ 110 ആശുപത്രികളിൽ നിയമലംഘനം കണ്ടെത്തി. കേരള ഷോപ്‌സ് ആൻ്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട്, വേതന പെയ്‌മെൻ്റ് ആക്‌ട്, മെറ്റേണിറ്റി ബെനഫിറ്റ് ആക്‌ട്, ദേശീയ, ഉത്സവ അവധിക്കാല നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

34,235 തൊഴിലാളികളിൽ 628 പേർക്ക് മിനിമം കിട്ടുന്നില്ലെന്ന് കണ്ടെത്തി. ഇതുകൂടാതെ 1182 നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ തിരുത്തി റിപ്പോർട്ട് സമർപ്പിക്കണം.

അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. റീജണൽ ജോയിൻ്റ് ലേബർ കമ്മീഷണർമാരായ ജില്ലാ ലേബർ ഓഫീസർമാരുടെയും അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.