എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞു: കെ.സുരേന്ദ്രൻ

 
K.surendran

തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഖവെള്ളിക്കും മണിപ്പൂർ സർക്കാർ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹമാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുകയും മോസ്കോയിലെ ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് ഇണ്ടി സഖ്യം.

ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിട്ടും ഇരു മുന്നണികളും പ്രതികരിച്ചില്ല. ഇപ്പോൾ ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.