കമിതാക്കളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പെൺകുട്ടിയുടെ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്
Updated: Dec 29, 2024, 22:40 IST
പാലക്കാട്: പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ കമിതാക്കളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് സ്വദേശി ഉപന്യ (18), കുത്തന്നൂർ സ്വദേശി സുകിൻ (23) എന്നിവരാണ് മരിച്ചത്. ഉപന്യയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിയ ഉപന്യയുടെ സഹോദരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവം നടക്കുമ്പോൾ ഉപന്യയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.