ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത
Jul 16, 2024, 13:18 IST


തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യത*.
ഇതിൻ്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
iITM പൂനെയുടെ ആഴ്ച തിരിച്ചുള്ള മഴ പ്രവചനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.