മലപ്പുറത്ത് പട്ടിണി കിടന്ന യുവാവ് പൂച്ചയുടെ പച്ചമാംസം ഭക്ഷിച്ച നിലയിൽ കണ്ടെത്തി

 
mala

മലപ്പുറം: പട്ടിണി കിടന്ന യുവാവിനെ പൂച്ചയുടെ പച്ചമാംസം ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ദാരുണമായ സംഭവം കണ്ടത്. പൂച്ചയുടെ മാംസം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവാവ് അസം സ്വദേശിയാണ്.

എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ആളുകൾ ചോദിച്ചപ്പോൾ വിശക്കുന്നു എന്നായിരുന്നു മറുപടി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. പിന്നീട് പോലീസ് ഇയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു.

പറഞ്ഞിരുന്നെങ്കിൽ ഭക്ഷണം വാങ്ങിക്കൊടുക്കുമായിരുന്നുവെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. അവൻ മാംസം തിന്നുന്നത് കണ്ടപ്പോൾ അവർ അവനോട് അത് കഴിക്കരുതെന്ന് അപേക്ഷിച്ചു, പക്ഷേ അവൻ അത് ശ്രദ്ധിച്ചില്ല. പോലീസ് നൽകിയ ഭക്ഷണം കഴിച്ച് യുവാവ് ബസ് സ്റ്റാൻഡിൽ നിന്ന് ഇറങ്ങി. ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു