അധികം പണം മുടക്കാതെ മലയാളികൾക്ക് അയോധ്യ സന്ദർശിക്കാം; 24 പ്രത്യേക ട്രെയിനുകൾ ഉടൻ സർവീസ് നടത്തും

 
Train

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. കേരളത്തിൽ നിന്ന് 24 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചു.

  'ആസ്ത' (വിശ്വാസം) എന്ന പേരിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. തിരുവനന്തപുരം, പാലക്കാട്, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് ജനുവരി 30 മുതൽ സർവീസുകൾ ആരംഭിക്കും. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. അയോധ്യ സന്ദർശനത്തിനായി ഇന്ത്യയിലുടനീളം 66 ആസ്ത ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്രം അറിയിച്ചു.

രാമക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും വരും മാസങ്ങളിൽ അയോധ്യയിൽ എത്തിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. ആസ്ത ട്രെയിനിൽ അയോധ്യയിൽ എത്തുന്നവർക്ക് താമസ സൗകര്യം ബിജെപി ഒരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ട്രെയിൻ സമയവും കൂടുതൽ വിവരങ്ങളും രണ്ട് ദിവസത്തിനകം അറിയിക്കുമെന്ന് റെയിൽവേ അറിയിച്ചു.