ദുബായ് വിമാനത്തിൽ ക്യാബിൻ ജീവനക്കാരോട് മോശമായി പെരുമാറിയതിന് മലയാളി യാത്രക്കാരൻ അറസ്റ്റിൽ

 
Flight
Flight

തിരുവനന്തപുരം: ദുബായ് ആസ്ഥാനമായുള്ള വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് മലയാളി യാത്രക്കാരൻ അറസ്റ്റിൽ. ഫ്ലൈ ദുബായ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാം അറസ്റ്റിൽ.

എയർ ഹോസ്റ്റസ് പരാതി ഉന്നയിച്ചതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ലാജി ജിയോയെ വിമാനത്തിനുള്ളിൽ വെച്ച് അറസ്റ്റ് ചെയ്തു.