ക്വാലാലംപൂരിലേക്ക് മലേഷ്യ എയര്‍ലൈന്‍സിന്റെ അധിക വിമാന സര്‍വീസ് ആരംഭിച്ചു

 
Airlines

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക് മലേഷ്യ എയര്‍ലൈന്‍സിന്റെ അധിക വിമാന സര്‍വീസ് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലുമാണ് പുതിയ സര്‍വീസ്. തിങ്കള്‍ , ബുധന്‍ , വെളളി , ഞായര്‍ സര്‍വീസുകള്‍ക്ക് പുറമേയാണ് ശനിയാഴ്ചത്തെ സര്‍വീസ്. രാത്രി 12.30 ന് തിരുവനന്തപുരത്തെത്തി 1.20 ന് പുറപ്പെടും. 

തെക്ക്-കിഴക്കന്‍ രാജ്യങ്ങള്‍ക്കു പുറമെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടും.