വയനാട്ടിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 
police jeep

കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടിയിൽ രണ്ടര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ട് മാസം മുമ്പാണ് സംഭവം. ശാരീരിക പ്രശ്‌നങ്ങൾ കാരണം കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടത്തിയ പരിശോധനയിലാണ് ബലാത്സംഗ വിവരം പുറത്തുവന്നത്.

ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. മാനന്തവാടി പോലീസ് കേസ് അന്വേഷിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.