വേർപിരിഞ്ഞ ഭാര്യയുടെ വീട്ടിൽ വച്ച് തീകൊളുത്തി യുവാവ് മരിച്ചു

 
Fire

പത്തനംതിട്ട: വേർപിരിഞ്ഞ ഭാര്യയുടെ വീട്ടിൽ യുവാവ് തീകൊളുത്തി മരിച്ചു. ചങ്ങനാശേരി പൊട്ടശ്ശേരി പുത്തൻപുരയിൽ പി ബി ഹാഷിം (39) ആണ് മരിച്ചത്. വലഞ്ചുഴിയിലെ ഭാര്യയുടെ വീടിന് മുന്നിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ഹാഷിമിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ടുവർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.