ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ

 
crime
crime

കൊച്ചി: ഭർത്താവ് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. എറണാകുളം കളമശ്ശേരി റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇയാളുടെ ഭാര്യ നീനുവിനെ (26) ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലിക്ക് പോയ ഭാര്യയെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചു.

കളമശേരി എകെജി റോഡിൽ വച്ചാണ് സ്‌കൂട്ടറിൽ എത്തിയ അർഷൽ യുവതിയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചു. ആറ് വർഷം മുമ്പ് വിവാഹിതരായ ഇരുവരും ഒരു വർഷമായി അകന്ന് കഴിയുകയായിരുന്നു. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.