കേരള സർവകലാശാല ആസ്ഥാനത്ത് എസ്‌എഫ്‌ഐ, കെ‌എസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം; പോലീസ് ലാത്തി ചാർജ്ജ്

 
TVM
TVM

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് എസ്‌എഫ്‌ഐ, കെ‌എസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. യൂണിയൻ തെരഞ്ഞെടുപ്പ് ഫലാഘോഷത്തിനിടെ എസ്‌എഫ്‌ഐ, കെ‌എസ്‌യു അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി ചാർജ്ജ് നടത്തി. പോലീസ് നടപടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

പാളയത്തെ എംഎൽഎ ഹോസ്റ്റലിനു സമീപവും അക്രമം വ്യാപിച്ചു. ക്യാമ്പസിന് പുറത്തുനിന്ന് അകത്തേക്കും തിരിച്ചും കല്ലെറിഞ്ഞതായി റിപ്പോർട്ട്. സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ട്.

സർവകലാശാല യൂണിയൻ നിയന്ത്രണം നിലനിർത്താൻ എസ്‌എഫ്‌ഐക്ക് കഴിഞ്ഞെങ്കിലും വൈസ് ചെയർപേഴ്‌സൺ സ്ഥാനം എസ്‌എഫ്‌ഐക്ക് നഷ്ടപ്പെട്ടു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ‌എസ്‌യു ഒരു ജനറൽ സീറ്റിൽ വിജയം നേടിയത്.