നരുവാമൂട്ടിൽ വൻ തീപിടിത്തം

ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിച്ചു
 
Fire

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ തീപിടിത്തം. തിരുവനന്തപുരം നരുവാമൂട് അമ്മന്നൂർക്കോണത്താണ് സംഭവം. മരമില്ലിലാണ് തീപിടിത്തമുണ്ടായത്. അമ്മന്നൂർക്കോണം വിജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് മിൽ. വൈകിട്ട് നാലോടെയാണ് സംഭവം.

തീപിടിത്തത്തിൽ ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയെത്തി. മില്ലിന് സമീപം നിരവധി വീടുകളുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മില്ലിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.