മാത്യു കുഴൽനാടൻ എംഎൽഎ അൻപത് സെന്റ് അധിക ഭൂമി വാങ്ങി; പ്രോപ്പർട്ടി മ്യൂട്ടേഷനിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തൽ

 
mathew

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയ വസ്തുവിൽ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന് വിജിലൻസ്. ഭൂമിയുടെ രേഖകളിൽ പറയുന്നതിലും അധികമായി അമ്പത് സെന്റ് ഭൂമിയുണ്ടെന്നും ചിന്നക്കനാലിലെ ഭൂമിയുടെ വസ്തു മ്യൂട്ടേഷനിൽ ക്രമക്കേടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഭൂമി വാങ്ങിയിട്ട് ഇതുവരെ അളന്നുതിട്ടപ്പെടുത്തിയിട്ടില്ലെന്നും ഭൂമി അളന്നുതിട്ടപ്പെടുത്താതെ കൈവശാവകാശമില്ലാത്ത ഭൂമി കൈയേറിയതായും ആക്ഷേപമുണ്ടെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. കൂടുതൽ ഭൂമി തിരിച്ചുനൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്തുകൊണ്ടാണ് കെട്ടിടം കാണിക്കാത്തത് എന്ന ചോദ്യമുണ്ടായിരുന്നു. ആ കെട്ടിടം നിങ്ങൾ കണ്ടിട്ടുണ്ട്. ഇതിന് കെട്ടിട നമ്പരോ ബിൽഡിംഗ് പെർമിറ്റോ ഇല്ല. കെട്ടിടം ഉപയോഗയോഗ്യമല്ല. ഒരുപക്ഷേ അത് ഒരു മൂല്യം വെക്കാൻ യോഗ്യമായിരുന്നില്ല. ആ കെട്ടിടത്തിന് പ്രത്യേകമായി അധിക വില വെക്കാത്തതിനാലാണ് ആ കെട്ടിടത്തിന്റെ വില ആ രേഖയിൽ കാണിക്കാത്തതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി ആരോപണം ഉയർന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി സിപിഎം രംഗത്തെത്തിയത്.

മാത്യു കുഴൽനാടൻ ചിന്നക്കനാലിലെ ഭൂമിയും റിസോർട്ടും കരം വെട്ടിച്ച് കൈവശപ്പെടുത്തിയെന്ന ആരോപണം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. ഭൂമിയുടെ രേഖയിൽ 1.92 കോടിയായി വില കാണിച്ച കുഴൽനാടൻ അടുത്ത ദിവസം സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 3.5 കോടിയായി വില കാണിച്ചുവെന്നായിരുന്നു ആരോപണം.