മേയർ-ഡ്രൈവർ വിവാദം; മെമ്മറി കാർഡ് കാണാതായ കേസിൽ യദുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്

 
yadhu

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ കേസിൽ ബസ് കാമറയുടെ മെമ്മറി കാർഡ് നഷ്ടപ്പെട്ട സംഭവത്തിൽ ഡ്രൈവർ യദുവിനെ കസ്റ്റഡിയിൽ. യദുവിനെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചു.

വൈകുന്നേരത്തോടെയാണ് യദുവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് ബസിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടർ സുബിനേയും പോലീസ് നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയെടുത്ത് വിട്ടയച്ച ശേഷമാണ് യദുവിനെ കസ്റ്റഡിയിലെടുത്തത്.

മേയർ യദുവുമായി തർക്കം ഉണ്ടായതിൻ്റെ പിറ്റേന്ന് എടിഒയ്ക്ക് മൊഴി നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയം ബസ്സ് അവിടെയുണ്ടായിരുന്നുവെങ്കിലും ഇവിടെ സിസിടിവി ക്യാമറകളില്ല. എന്നാൽ യദു ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് പോയതിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

മെമ്മറി കാർഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. ബസ് പരിശോധനയിൽ ക്യാമറയുടെ ഡിവിആർ പൊലീസ് കണ്ടെടുത്തെങ്കിലും ഡിവിആറിൽ മെമ്മറി കാർഡ് ഇല്ലായിരുന്നു.

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നു. എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ബസിൻ്റെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു മേയർക്ക് നേരെ ഡ്രൈവർ അസഭ്യം പറയുകയായിരുന്നു. ബസ് പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.