മേയർ വി.വി. രാജേഷ് ഉൾപ്പെടെ ബിജെപി-സിപിഎം കൗൺസിലർമാർക്കെതിരെ കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം
Jun 26, 2026, 19:39 IST
തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മേയർ വി . വി . രാജേഷ് , ബിജെപി, സിപിഎം കൗൺസിലർമാർ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവിഭാഗവും പരസ്പരം ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. മേയറും ബിജെപി കൗൺസിലർമാരും മേയറുടെ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ മേയർ ഉൾപ്പെടെ നിരവധി കൗൺസിലർമാർക്കും പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ പൊലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം, ആക്രമണം നടത്തിയതിൽ പരസ്പരം ബിജെപിയും സിപിഎമ്മും ആരോപണം ഉന്നയിച്ചിട്ടുണ്ട്.