നെയ്യാറ്റിൻകരയിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

 
Kerala

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എംഡിഎംഎ കടത്തിയെന്ന കേസിൽ സ്ത്രീയും മകനും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കാറിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് കടത്തിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.