വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ വൈദ്യുതാഘാതമേറ്റ് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
Mar 25, 2024, 12:38 IST
കൽപറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ വൈദ്യുതാഘാതമേറ്റ് തമിഴ്‌നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ബാലാജി (21)യാണ് നീന്തൽക്കുളത്തിന് സമീപത്തെ ലൈറ്റ് തൂണുമായി ബന്ധപ്പെട്ടത്. ബാലാജി ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാർഥികളുടെ സംഘം ഇന്നലെ കുന്നമ്പറ്റയിലെ റിസോർട്ടിലെത്തി.
വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.