അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ' സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും.
റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി ഒട്ടനവധി ആനുകൂല്യങ്ങളാണ് ആശുപത്രി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പയിനിലേക്കുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. കൂടാതെ, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തുന്ന പ്രാഥമിക പരിശോധനകൾക്കും (Investigations) 50 ശതമാനം ഇളവ് ലഭിക്കും. വിവിധ ശസ്ത്രക്രിയകൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 വരെയാണ് ഈ പ്രത്യേക ചികിത്സാ പദ്ധതി നീണ്ടുനിൽക്കുന്നത്. ശസ്ത്രക്രിയകൾ ആവശ്യമായ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ പ്രയോജനപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുമായി +91 99950 43800 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.