കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം - മന്ത്രി എ.കെ. ശശീന്ദ്രൻ
Aug 6, 2024, 16:13 IST
വയനാട് : ഉരുള്‍പൊട്ടൽ മേഖലയിലെ രക്ഷാ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുപ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ദുരന്തമുണ്ടായ ഉടനെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനങ്ങളിലും തെരച്ചിലിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എല്ലാവരും കൈ കോര്‍ക്കുകയാണ്. ലോകം തന്നെ പിന്തുണയുമായി നമുക്കൊപ്പമുണ്ട്. ഈ ഘട്ടത്തില്‍ വ്യാജ പ്രചരണം നടത്തുന്നത് വിപരീതഫലം ചെയ്യും. മന്ത്രിസഭാ ഉപസമിതി സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍ക്കും മന്ത്രിമാരോട് നേരിട്ട് പരാതി പറയാമെന്നിരിക്കെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും മന്ത്രി പറഞ്ഞു.