മന്ത്രി വീണാ ജോർജ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Aug 21, 2025, 15:27 IST
കൊല്ലം: നിലമേൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലമേൽ വഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞയുടൻ വാഹനം നിർത്തി പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനായി പുറത്തിറങ്ങി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു.
അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലും പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാനും മന്ത്രി ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു.