എംഎൽഎ യു പ്രതിഭയുടെ മകൻ കുട്ടനാട്ടിൽ കഞ്ചാവുമായി സംഘം പിടിയിൽ

 
police jeep

ആലപ്പുഴ: കഞ്ചാവ് കൈവശം വെച്ചതിന് എംഎൽഎ യു പ്രതിഭയുടെ മകനും സംഘവും ശനിയാഴ്ച എക്സൈസ് പിടികൂടി. എംഎൽഎയുടെ മകൻ കനിവ് (21) ഉൾപ്പെടെ എട്ടുപേരെ കുട്ടനാട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

തകഴി പാലത്തിന് സമീപം കനിവും സംഘവും മദ്യപിക്കുന്നതിനിടെയാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കേസെടുത്ത ശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടു.