മലപ്പുറത്ത് കുരങ്ങുപനി സംശയം, ദുബായിൽ നിന്നുള്ള യുവാവ് നിരീക്ഷണത്തിൽ

 
Mpox

മലപ്പുറം: കുരങ്ങുപനി (എം പോക്‌സ്) രോഗലക്ഷണങ്ങളുമായി യുവാവിനെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് സ്വന്തം നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരൻ നിരീക്ഷണത്തിലാണ്. ഇയാളുടെ ഉമിനീർ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. വിദേശത്ത് നിന്ന് എത്തിയ യുവാവിനെ ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗത്തിലാണ് യുവാവ് ചികിത്സയ്ക്കായി എത്തിയത്.

പനിയും ചിക്കൻ പോക്‌സിന് സമാനമായ ചർമ്മത്തിൽ ചുളിവുകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. എം പോക്‌സ് സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതിന് ശേഷം കേരളത്തിൽ ആദ്യമായാണ് രോഗലക്ഷണങ്ങളുള്ള ഒരാളെ നിരീക്ഷണത്തിലാക്കുന്നത്.