കെ.എസ്.ആർ.ടി.സിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 50 ലധികം പേർക്ക് പരിക്ക്

 
Bus Accident
Bus Accident

ചെങ്ങന്നൂർ: ഇന്ന് രാവിലെ 10 മണിയോടെ ചെങ്ങന്നൂരിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ-ഫാസ്റ്റ് ബസ് താമരക്കുളത്ത് നിന്ന് വിവാഹ സംഘവുമായി പോയ ടൂറിസ്റ്റ് ബസിൽ ഇടിച്ചു.

അമ്പതിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.