സുഹൃത്തിനൊപ്പം ഒളിച്ചോടിയ മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിൽ

 
Arrest

കോഴിക്കോട്: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശി ജിനു, ഇവരുടെ സുഹൃത്ത് കണ്ണോത്ത് ടോം ബി ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 14ഉം 16ഉം വയസ്സുള്ള 10 വയസുള്ള മക്കളെ ഉപേക്ഷിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.

ജനുവരി 16 ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. ടോമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കോടഞ്ചേരി പോലീസിലും പരാതി നൽകിയിരുന്നു.

ഫോൺ കോളുകൾ പരിശോധിച്ച പൊലീസ് തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75, ഐപിസി സെക്ഷൻ 317 പ്രകാരവും കേസെടുത്തു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.