എംടിയുടെ പ്രസംഗം മുഖ്യമന്ത്രിയെയോ സംസ്ഥാന സർക്കാരിനെയോ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി പാർട്ടി മുഖപത്രം

 
MT

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന വേളയിൽ എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെയോ സംസ്ഥാന സർക്കാരിനെയോ ഉദ്ദേശിച്ചല്ലെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. തന്റെ പ്രസംഗം വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്ന് എം ടി വാസുദേവൻ നായർ അറിയിച്ചതായി ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കി.

റഷ്യ പോലുള്ള രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരാമർശിച്ച പ്രസംഗം സംസ്ഥാന സർക്കാരിനെ ഉദ്ദേശിച്ചല്ലെന്ന് മലയാളം അറിയുന്നവർക്ക് മനസ്സിലാകും. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദങ്ങൾക്കും ചർച്ചകൾക്കും താൻ ഉത്തരവാദിയല്ലെന്നും എംടി പറഞ്ഞു.