നവരാത്രി പൂജ: സംസ്ഥാന സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചു
Oct 10, 2024, 18:57 IST

തിരുവനന്തപുരം: നവരാത്രി പൂജ പ്രമാണിച്ച് സംസ്ഥാന സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി. നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ (എൻടിയു) നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 11 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂജാ ചടങ്ങുകൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ 11 നും അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഒക്‌ടോബർ 10 നേരത്തെ പൂജ അവധിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിരുന്നില്ല.
ഒക്‌ടോബർ 10 ന് പൂജ ആരംഭിച്ച ശേഷം സ്‌കൂളുകളിൽ ക്ലാസ് നടത്തുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ അധ്യാപക സമിതി നിവേദനം നൽകി.