നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ
Jul 20, 2026, 12:12 IST
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അത്യപൂർവങ്ങളിൽ അത്യപൂർവമായ കേസാണിതെന്ന് വിലയിരുത്തിയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
2025 ജനുവരിയിൽ നെന്മാറയിലെ പോത്തുണ്ടിയിൽ അയൽവാസിയായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സംഭവത്തിന് മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ചെന്താമര പരോളിലിറങ്ങിയിരിക്കെയായിരുന്നു ഈ ഇരട്ടക്കൊല നടത്തിയത്.
പ്രോസിക്യൂഷൻ 81 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളടക്കമുള്ള നിരവധി രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വധശിക്ഷ വിധിച്ചത്.