പുതുവത്സര സമ്മാനം: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു

 
cylinder

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 172.50 രൂപയുടെ സഞ്ചിത വർദ്ധനവിന് ശേഷമാണ് ഈ കുറവ്. കുറച്ചതിനെ തുടർന്ന് 19 കിലോഗ്രാം സിലിണ്ടറിന് 1804 രൂപയാണ് കേരളത്തിൽ പുതിയ വില.

എന്നാൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 16 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായുള്ള വിലവർദ്ധന വാണിജ്യ സ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു.

ദൈനംദിന ആവശ്യങ്ങൾക്ക് സിലിണ്ടറുകളെ ആശ്രയിക്കുന്ന ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെ വിലവർധന നേരിട്ട് ബാധിച്ചു. പുതുവർഷാരംഭത്തിലെ വിലക്കുറവ് വ്യാപാരികൾക്ക് ആശ്വാസവും സന്തോഷവും നൽകുന്നു.