സ്കൂൾ ബസ് മറിഞ്ഞ് ഒമ്പത് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്
Mar 4, 2025, 20:13 IST

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ പുത്തൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം. സ്കൂൾ കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിൽ വിടാൻ പോകുന്നതിനിടെ മണിപുരം യുപി സ്കൂളിന്റെ ബസ് മറിഞ്ഞു.
ഒമ്പത് വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.