എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷൻ : നിർമലാ സീതാരാമൻ പങ്കെടുക്കും

 
nirmala sitharaman

തിരുവനന്തപുരം: തിരുവനന്തപുരം പാർളമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് (വ്യാഴം). കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെൻ്ററിൽ വൈകിട്ട് 4.30 ന് നടക്കുന്ന കൺവൻഷൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖറിനെ കൂടാതെ എൻഡിഎയുടെയും ബിജെപിയുടെയും പ്രമുഖ നേതാക്കൾ സംബന്ധിക്കും. 

രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുന്ന നിർമലാ സീതാരാമൻ ഉച്ചക്ക് 12 ന് ഹൈസിന്ത് ഹോട്ടലിൽ പ്രൊഫഷണൽസിൻ്റെ കൂട്ടായ്മയിലും സംബന്ധിക്കും.