കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കാണാതായി; ഡൽഹി പൊലീസിൽ പരാതി
Updated: Sep 3, 2026, 19:51 IST
ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിലെ ലോ ഓഫീസിൽ നിന്ന് ഔദ്യോഗിക രേഖകളും ഫയലുകളും കാണാതായതായി പരാതി. കേരള നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്.
കേരള ഹൗസിലെ ലോ വിങ്ങിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളാണ് കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഡീഷണൽ ലോ സെക്രട്ടറിക്കെതിരെയാണ് ഡെപ്യൂട്ടി സെക്രട്ടറി പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതായ രേഖകൾ ഏതൊക്കെയാണെന്നും അവ എങ്ങനെ പുറത്തുപോയെന്നുമടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.