വർഷങ്ങൾക്ക് ശേഷം KSRTC ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യം; 33.92 കോടി രൂപ അനുവദിച്ചു

 
Kerala

KSRTC ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം പ്രമാണിച്ച് ആനുകൂല്യങ്ങൾ അനുവദിക്കാൻ 33.92 കോടി രൂപ സർക്കാർ അനുവദിച്ചു. ഗതാഗതമന്ത്രി സി.പി. ജോണാണ് ഇക്കാര്യം അറിയിച്ചത്. 

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ വീതം ഓണം അഡ്വാൻസ് നൽകുന്നതിനായി 21.5 കോടി രൂപയാണ് അനുവദിച്ചത്. 2023ന് ശേഷം KSRTC ജീവനക്കാർക്ക് ഓണം ശമ്പള അഡ്വാൻസ് ലഭിച്ചിരുന്നില്ല. 

KSRTC പെൻഷൻകാർക്ക് 1,250 രൂപ വീതം ഉത്സവബത്ത നൽകാൻ 5.32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2019ന് ശേഷം ആദ്യമായാണ് പെൻഷൻകാർക്ക് KSRTC ഓണം ആനുകൂല്യം നൽകുന്നത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാർ കാഴ്ചവച്ച ആത്മാർഥതയും സേവനവും പരിഗണിച്ചാണ് ഓണം ആനുകൂല്യങ്ങൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.