മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

 
Muthalapozhi

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. എബ്രഹാം എന്നയാളാണ് മരിച്ചത്. അബ്രഹാമിൻ്റെ കൂടെയുണ്ടായിരുന്ന മൂന്നു പേർ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റിനിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പരിക്കേറ്റ രണ്ട് പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.