എറണാകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു
Oct 31, 2024, 11:11 IST
കൊച്ചി: എറണാകുളത്ത് ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ജോഷ് എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജിത് രഞ്ജി, ജിതിൻ എന്നിവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഇരുമ്പനം പാലത്തിന് സമീപമായിരുന്നു അപകടം. കരിങ്ങാച്ചിറ ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ സിമൻ്റ് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ള കാർ തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലാണ്.