പാലക്കാട് അപകടത്തിൽ ഒരാൾ മരിച്ചു

 
Accident
Accident

പാലക്കാട്: പാലക്കാട് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചു. ചെർപ്പുളശ്ശേരിക്കടുത്ത് തിരുവാഴിയോട് ഒരു ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന യുവാക്കളിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി. മലപ്പുറം തിരൂർ സ്വദേശി തക്‌സിൽ സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. നാല് യുവാക്കൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം.

കോഴികളെ കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കളിലേക്ക് ഇടിച്ചു കയറി. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കൾ ചായ കുടിക്കാൻ ഇടയ്ക്ക് നിർത്തിയപ്പോഴാണ് അപകടം.

മലപ്പുറത്ത് നടന്ന മറ്റൊരു അപകടത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു, ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.