സംസ്ഥാനത്ത് ഒരാൾക്ക് കൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു; ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു

 
health

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം വഴിക്കടവിൻ്റെ. രോഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും.

വൈറൽ പനി പടർന്നു പിടിക്കുന്ന സംസ്ഥാനത്ത് പത്ത് ദിവസത്തിനുള്ളില് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഈ മാസം ഇതുവരെ 1.36 ലക്ഷം പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. ഇന്നലെ 164 ഡെങ്കിപ്പനി 24 പേർക്ക് മഞ്ഞപ്പിത്തവും 45 പേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു.രണ്ട് പേർ മരിച്ചു.

പാലക്കാട്ട് വയറിളക്കം ബാധിച്ച് 57കാരനും തൃശൂരിൽ എച്ച്1എൻ1 ബാധിച്ച് 80കാരനും മരിച്ചു. ഇന്നലെ കൊല്ലം ശാസ്താംകോട്ടയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 50 വയസുകാരനും മരിച്ചിരുന്നു. തലസ്ഥാനത്ത് കോളറ കണ്ടെത്തിയതോടെ വയറിളക്ക രോഗലക്ഷണങ്ങളുമായി വരുന്നവർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

3495 പേരാണ് ഇന്നലെ വയറിളക്കത്തിന് ചികിത്സ തേടിയത്. 82 പേർക്ക് ചിക്കൻപോക്‌സും ഏഴ് പേർക്ക് അഞ്ചാംപനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 10 ദിവസത്തിനിടെ 28 പനി മരണങ്ങൾ.

തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന രണ്ട് പേർ നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ പോസിറ്റീവായി. ഇതോടെ ഇവിടെ മൂന്നുപേർക്ക് കോളറ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നാല് പേർക്ക് കോളറ സ്ഥിരീകരിച്ചു. നേരത്തെ കാസർകോട് ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നു.