ജനറൽ ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് ക്യൂ: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

 
human rights
human rights
തിരുവനന്തപുരം: നിരവധി രോഗികൾ ദിവസേനെ ചികിത്സക്കെത്തുന്ന ജനറൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കണമെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 
ജനറൽ ആശുപത്രി സൂപ്രണ്ട് ഒരാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യ വികസിച്ചിട്ടും ഒ.പി. ടിക്കറ്റെടുക്കാൻ തലേന്ന് മുതൽ ക്യൂ നിൽക്കണമെന്നതാണ് അവസ്ഥ. പുലർച്ചെ രണ്ടിന് ക്യൂനിൽക്കുന്നവരുണ്ട്. ഒ.പി. ടിക്കറ്റ് എടുത്താൽ ഡോക്ടറെ കാണാനും മണിക്കൂറുകൾ ക്യൂ നിൽക്കണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.